ഓം ബിർള ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി : രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഒാം ബിര്‍ല ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഒാം ബിര്‍ലയെ നിര്‍ദേശിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാരും എന്‍ഡിഎ സഖ്യകക്ഷി നേതാക്കളും പിന്തുണച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഓം ബിർള.ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ നിയമസഭയിലേക്കും വിജയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്.