ഓം ബിർള സ്പീക്കറായേക്കും
ന്യൂഡൽഹി : പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയുടെ പേര് പരിഗണിക്കുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഓം ബിർള.ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ നിയമസഭയിലേക്കും വിജയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്.