ഹിരോഷിമ ദിനം; ഇനിയൊരു ലോക യുദ്ധത്തിലേക്ക് നാം പോകാതിരിക്കട്ടെ
(ചിത്രം: തോന്നയ്ക്കൽ പാട്ടത്തിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ യുദ്ധ വിരുദ്ധ റാലി )
ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടകുരുതിക്ക് ഇന്ന് 74 വയസ്സ്. 1945 ഓഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയിലേക്ക് അണുബോംബ് വീഴുമ്പോൾ, നിമിഷങ്ങൾക്കുളിൽ പിടഞ്ഞു മരിച്ചത് പതിനായിരങ്ങളാണ്. അമേരിക്കയുടെ ബി 29 ബോംബര്‍ വിമാനം ഇട്ട യുറേനിയം 235 ബോംബ് 1900 അടി മുകളില്‍ വെച്ച് പൊട്ടിത്തെറിച്ചു. പിന്നീട് ലോകം കണ്ടത് ശവ കൂമ്പാരങ്ങളായിരുന്നു.
ഇന്ന് നമ്മൾ ലോകത്ത് പലയിടത്തും യുദ്ധ വിരുദ്ധ സന്ദേശങ്ങൾ പങ്കുവയ്ക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ അതിർത്തി പ്രദേശം ഉൾപ്പെടെ എപ്പോഴും യുദ്ധ സമാന സഹചര്യങ്ങൾ നിലനിൽക്കുന്ന നിരവധി പ്രദേശങ്ങൾ ഉണ്ട് എന്നത് വസ്തുതയായി തന്നെ കാണണം. യുദ്ധം എന്നും വിനാശത്തിനപ്പുറം അധികമായി നേടി തന്നത് ചിലപ്പോൾ അതിർത്തി വരമ്പുകൾ മാത്രമായിരിക്കും. സാമ്പത്തികമായും ശാരീരീരികമായും എന്നും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ഓരോ യുദ്ധങ്ങളും. യുദ്ധരഹിത ലോകത്തിനായി പലപ്പോഴും ലോകരാജ്യങ്ങൾ ഒന്നിച്ചു പരിപാടികൾ നടത്തുന്നുണ്ട് എങ്കിലും അവരിൽ പലരും തന്നെയാണ് പല സംഘർഷത്തിനും നേതൃത്വം നൽകുന്നത് എന്നതാണ് സത്യം.
നല്ലൊരു നാളിനായി, യുദ്ധമില്ലാത്ത പുലരികൾ മാത്രം എന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.