‘യുക്രെയ്നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ
യുക്രെയ്നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ മാധ്യമങ്ങളിലും സാമുഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോയ്ക്ക് ഇപ്പോഴത്തെ റഷ്യ-യുക്രെയ്ന് യുദ്ധവുമായി യാതൊരു ബന്ധമില്ല. വീഡിയോ പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോ പല റഷ്യന്‍ വെബ്സൈറ്റില്‍ ഡിസംബര്‍ 2018 മുതല്‍ ഇന്റ൪നെറ്റില്‍ ലഭ്യമാണ്. വീഡിയോ റഷ്യയുടെ പാരാട്ട്രൂപ്പര്മാരുടെ തന്നെയാണ്. എന്നാൽ ഈ വീഡിയോ ഡിസംബര്‍ 2018 മുതൽ നിരവധി റഷ്യൻ വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ “യുക്രെയ്നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം” എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല.
“യുക്രെയ്നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം” എന്ന തരത്തില്‍ പങ്കുവെച്ച വീഡിയോ 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല. തെറ്റായ വീഡിയോ പങ്കുവെച്ചതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു