കെജ്രിവാളിന്റെ സംരക്ഷണം പിൻവലിക്കാൻ ആവശ്യപ്പെട്ട് ദില്ലി പോലീസിന് ബിജെപിയുടെ കത്ത്
ദില്ലി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പോലീസ് സംരക്ഷണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ഡൽഹി ഘടകം ഡൽഹി പോലീസിന് കത്തയച്ചു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതുപോലെ താനും സംരക്ഷകരാൽ കൊല്ലപ്പെടാൻ സാധ്യത ഉണ്ടെന്നു ഇന്നലെ കെജ്രിവാൾ ആരോപണം ഉന്നയിച്ചിരുന്നു.ഇതേ തുടർന്നാണ് ബിജെപിയുടെ ഇത്തരമൊരു നീക്കം.