കൊടകര കുഴൽപ്പണ കവർച്ചാകേസിൽ കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപ കൂടി കണ്ടെടുത്തു
കണ്ണൂര്‍: കൊടകര കള്ളപ്പണകവര്ച്ചകേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഇതോടെ കവര്‍ച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ ഇതുവരെ പൊലീസ് പിടിച്ചെടുത്തു.
ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
മൂന്നരക്കോടിയില്‍ ഇനി രണ്ട് കോടി രൂപ കണ്ടെടുക്കാനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.