ദേശീയ സുരക്ഷ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും: ഇത്തവണ ക്യാബിനറ്റ് റാങ്കും
ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും. അഞ്ചു വര്‍ഷത്തേക്കാണ് അജിത് ഡോവലിന് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.ദേശീയ സുരക്ഷയ്ക്ക് അജിത് ഡോവല്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണ ക്യാബിനറ്റ് റാങ്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പേഴ്സണല്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി