പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു
അബുദാബി • കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള 'വന്ദേഭാരത് ' ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം പുറപ്പെട്ടത്. വിമാനം ഇന്ത്യന്‍ സമയം രാത്രി 9.50 ഓടെ നെടുമ്ബാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പ്രവാസികളുമായുള്ള രണ്ടാം വിമാനം അല്പസമയം മുന്‍പ് ദുബായില്‍ നിന്നും പുറപ്പെട്ടു. കരിപ്പൂരിലേക്കാണ് ഈ വിമാനം എത്തുക. 177 പേര് വീതമാണ് ഇരു വിമാനങ്ങളിലും ഉള്ളത്. രണ്ട് വിമാനങ്ങളിലും യാത്രക്കര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ ആര്‍ക്കെങ്കിലും സുഖമില്ലാതെയായാല്‍ ഐസോലേഷന് ഉള്‍പ്പടെ ഉറപ്പാക്കുന്നതിന് പിന്നിലെ ഒരു വരി സീറ്റ് ഒഴിച്ചിട്ടാണ് യാത്ര.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങളാണ് വിമാനത്താവളങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രത്തിലേക്ക് ഇവരെ മാറ്റും. ഗര്‍ഭിണികളെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം പി.സി.ആര് ടെസ്റ്റ് നടത്തും. ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കും. തുടര്‍ന്ന് ഇവര്‍ വീട്ടിലും 7 ദിവസം ക്വാറന്റൈനില്‍ കഴിയണം.