പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചി പോര്‍ട്ടിലെത്തി
കൊച്ചി > ആശങ്കകള്‍ക്ക് വിരാമമിട്ട് മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച ആശ്വാസതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തി.
കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ അയക്കും. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങളില്ല. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, കസ്റ്റംസ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനകള്‍ക്കുശേഷമാകും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക.