പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനതിന്റെ ഭാഗമായി വ്യോമഗതാഗതം നിര്‍ത്തലാക്കിയതോടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു . പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ആരാഞ്ഞു കൊണ്ടാണ് കത്തയച്ചത്.
വിശദ വിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. അതേസമയം വിദേശകാര്യമന്ത്രാലയം പ്രവാസികളുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെയും കണക്കുകള്‍ എംബിസി മുഖതാരം ശേഖരിച്ചിട്ടുണ്ട് ഈ കണക്കുകള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര നീക്കം . കേരളത്തിലെ പ്രവാസികളെ സ്വീകരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായിവിജയന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളുടെ നടപടികൂടിക്കണക്കിലെടുത്തവും കേന്ദ്ര നിലപാട്.