രാജ്യത്ത് എക്സിറ്റ്പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്
രാജ്യത്ത് എക്സിറ്റ്പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എക്സിറ്റ്പോളുകള് നടത്തരുതെന്നും ഫലം പ്രസിദ്ധീകരിക്കരുതെന്നുമാണ് ഉത്തരവ്.
പശ്ചിമബംഗാള്‍, അസം, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് പ്രകാരമാണ് നടപടി.