ലോക്ക് ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ച് സംസ്ഥാനം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ വെട്ടി കുറച്ച് സംസ്ഥാനം. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്ബില്ല. പാഴ്സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ബാര്‍ബര്‍ ഷോപ്പ് തുറക്കാതെ ബാര്‍ബര്‍ക്ക് വീടുകളില്‍ എത്തി മുടി വെട്ടാന്‍ അനുമതി നല്കി. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനും തീരുമാനം.
ലോക്ക് ഡൗണ്‍ ഇളവിന്റെ ഉത്തരവ് പുതുക്കണമെന്നും തെറ്റുകള്‍ തിരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസിന് ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കിയിരുന്നു. കാറിന്റെ പിന് സീറ്റില്‍ രണ്ടു പേരെ അനുവദിച്ചതും ചട്ട ലംഘനമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.