കെ.എസ്.എഫ്.ഇയില്‍ മിന്നല്‍ റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം
കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്തിലാണ് പരാമര്‍ശം. നവംബര്‍ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയില്‍ 5 ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പരാമര്‍ശമുണ്ട്.
എല്ലാ ജില്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും ഒരു ബ്രാഞ്ചിലെങ്കിലും പരിശോധന നടത്താന്‍ നിര്‍ദേശം ഉണ്ടായിരുന്നു. റെയ്ഡിനായി വിജിലന്‍സ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
മിന്നല്‍ പരിശോധന നടത്തേണ്ടുന്ന കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഓഫീസുകളെ സംബന്ധിച്ച് എല്ലാ യൂണിറ്റുകളും രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നും അതിന് ശേഷം ക്രമക്കേടുകള്‍ നടക്കുന്ന ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിന്നല്‍ പരിശോധന നടത്തി മുപ്പത് ദിവസത്തിനകം പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കണമെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.