കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: നിശാപാര്‍ട്ടിക്കിടെ കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ നാലു പേര് അറസ്റ്റില്‍. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അന്‍സാര്‍, സംഘാടകരായ നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി. കസ്റ്റംസ്, എന്‍.സി.ബി, ഡി.ആര്.ഐ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നത്. ഹോളിഡേ ഇന്‍ എന്ന ഹോട്ടലില്‍ നിന്ന് കഞ്ചാവ്, എം.ഡി.എം.എ ഉള്‍പ്പെടെ ലഹരിപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. യുവതികള്‍ ഉള്‍പ്പെടെ നൂറില്‍പരം ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം.
ഡി.ജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ 3.45 വരെ നീണ്ടു.