കൊച്ചിയില്‍ നിന്ന് കാണാതായ എ.എസ്.ഐ മടങ്ങിയെത്തി
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം ഹാര്‍ബര്‍ സ്റ്റേഷന് എ.എസ്.ഐ ഉത്തംകുമാര്‍ മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്. ഗുരുവായൂരിലേക്ക് പോയതാണെന്ന് ഉത്തംകുമാര്‍ പൊലീസിനോട് വ്യക്തമാക്കി. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തിയ ഉത്തംകുമാറിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് സി.ഐ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സി.ഐ ഉത്തംകുമാറിന് നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്കാന് സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാതാവുകയായിരുന്നു.
ഉത്തംകുമാറിന്റെ ഭാര്യയുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. എ.എസ്.ഐയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.