കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സര്‍വീസ്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസുണ്ടാവുക. തുടക്കത്തില്‍ 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് മെട്രോ സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗണിനെ തുടര്‍ന്ന് 53 ദിവസങ്ങളാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്.