പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരനെ മരിച്ച നിലയില്‍
പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന് ആകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ബൈകില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 16കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാശാണ് ബൈക് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.