പൊലീസിന് നേരെ അക്രമം, എസ് ഐയ്ക്ക് വെട്ടേറ്റു
കോട്ടയം: കുത്തുകേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐയ്ക്ക് വെട്ടേറ്റു. എസ് ഐ വിദ്യാധരന്റെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ഉടന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി എസ് ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വെള്ളാവൂരില്‍ പഴയ ഒരു കുത്തുകേസിലെ പ്രതിയായ തകടിപ്പുറത്ത് അജിനെ പിടികൂടാനായിട്ടാണ് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്ബോള്‍ പ്രതിയുടെ പിതാവായ പ്രസാദ് എസ് ഐയുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. അജിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.