മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുവാദം തേടി കെജ്രിവാള്
ന്യൂഡല്‍ഹി: മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനഃരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് കേന്ദ്രത്തിനു മുന്നില്‍ ഈ ആവശ്യം വച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ തയാറെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും അറിയിച്ചു. തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമായെന്നും മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.