ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കും ;അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍.
ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും അറിയിച്ചു .
ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്കൂളുകളും 1,700 പ്രൈവറ്റ് സ്കൂളുകളുമുണ്ട്. ഇതില്‍ ഭൂരിഭാഗവും സിബിഎസ്ഇയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
അടുത്ത അധ്യായന വര്‍ഷം 20 മുതല്‍ 25 വരെ സ്കൂളുകള്‍ പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .