92.7 ബിഗ് എഫ്എം ട്രിബ്യുട് അവാർഡ് സിസ്റ്റർ ലിനിക്ക്
തിരുവനന്തപുരം : 92.7 ബിഗ് എഫ്എംന്റെ ബിഗ് അവാർഡ്സിൽ ട്രിബ്യുട് അവാർഡ് സിസ്റ്റർ ലിനിക്ക്. കഴിഞ്ഞ വർഷം നിപ ബാധിച്ച ഒരാളെ പരിചരിക്കുന്നതിനു ഇടയിൽ അതെ രോഗം ബാധിച്ചാണ് നഴ്സ് ആയിരുന്ന ലിനിക്ക് ജീവൻ നഷ്ടപെട്ടത്. സ്വന്തം ജീവൻ അവഗണിച്ചു നടത്തിയ ലിനിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് 92.7 ബിഗ് എഫ്എം ട്രിബ്യുട് അവാർഡ് ലിനിക്ക് നല്കാൻ തീരുമാനിച്ചത്.
ജൂൺ 14ന് തിരുവനന്തപുരം മാൾ ഓഫ് ട്രാൻവാൻകൂറിലെ കാർണിവൽ സിനിമാസിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറിൽ നിന്നും സിസ്റ്റർ ലിനിയുടെ ഭർത്താവ് ശ്രീ .സജീഷ് ,മക്കൾ റിതുൽ ,സിദ്ധാർഥ് ,അമ്മ രാധ എന്നിവർ അവാർഡ് ഏറ്റുവാങ്ങും.