Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

നാടിനു നല്ലതോതി 'മിഥുനത്തിൽ താലികെട്ട്'

08 July 2019 11:45 AM

ഒരു നല്ല കാര്യത്തിന് ഒരു നാടും നാട്ടാരും എങ്ങനെ ഒന്നിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി  'മിഥുനത്തിൽ താലികെട്ട്'.രണ്ടാമതൊരു റേഡിയോ കല്യണത്തിനുകൂടി അനന്തപുരി സാക്ഷിയായി. കഴിഞ്ഞവർഷം തിരുവനന്തപുരത്തു നടന്ന താര-ലിബിൻ റേഡിയോ കല്യാണം ആരും മറക്കാനിടയില്ല. 92.7 BIG FM മലയാളത്തിന്റെ നേതൃത്വത്തിൽ നടന്ന "മിഥുനത്തിൽ താലികെട്ട്' എന്ന ആ ചടങ്ങ് രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ, ഇത്തവണ ശീതൾ എന്ന പെൺകുട്ടിയുടെ കല്യാണത്തിനാണ് അനന്തപുരി സാക്ഷിയായത്.

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്ത് ബന്ധുവീട്ടിലാണ് ശീതളിന്റെ താമസം. ശ്രീചിത്രാ പുവർ ഹോമിൽ നിന്നുമുള്ള റെഫെറെൻസിലാണ് 92.7 BIG FM മലയാളം ശീതളിനെ കണ്ടെത്തുന്നത്. ജൂലൈ 7ന് കാര്യവട്ടം സ്പോർട്സ്‌ ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. കൊല്ലംകാരനായ ഷൈൻ ആയിരുന്നു വരൻ. പകൽ 11:10 നും 11:40 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹം നടന്നത്.

92.7 BIG FM മലയാളത്തിന്റെ പ്രോഗ്രാം ഹെഡ് കിടിലം ഫിറോസ് ആണ് പെൺകുട്ടിയുടെ സഹോദര സ്ഥാനത്ത് നിന്നും കല്യാണം നടത്തുന്നത്. ഒപ്പം ബന്ധുക്കളായി 92.7 BIG FM മലയാളത്തിന്റെ മുഴുവൻ ടീം അംഗങ്ങളും ഉണ്ടായിരുന്നു.ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ഈ വിവാഹം. കല്യാണമണ്ഡപത്തിനു സമീപമായി രക്തദാന ക്യാമ്പും വിവാഹത്തിൽ പങ്കെടുത്തവർക്ക് വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും നൽകി. പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കികൊണ്ടായിരുന്നു കല്യാണ ചടങ്ങുകളും സദ്യയുമെല്ലാം.

മറ്റൊരു പ്രത്യേകത, കല്യാണമണ്ഡപവും, സദ്യയും, ആഭരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം തിരുവനന്തപുരം നിവാസികളുടെ സ്നേഹസമ്മാനമായിരുന്നു ഈ വിവാഹത്തിന്. കേരളകൗമുദിക്കൊപ്പം ആറ്റിങ്ങൽ സ്വയംവര സിൽക്‌സും, നെടുമങ്ങാട് പേരേപ്പാടൻസ് ഗോൾഡ് പാർക്കും ഈ സംഭരംഭത്തിൽ പങ്കാളികളായി.

സമദ് ആശുപത്രി, സദ്യ സമ്മാനമായി നൽകി അക്ഷയ കാറ്ററിങ്ങും ഒപ്പമുണ്ടായിരുന്നു. കല്യാണ ഫോട്ടോഗ്രാഫി സൗജന്യമായി ചെയ്തത് ലവ് ഹാർട്സ് എന്ന വെഡിങ് ഫോട്ടോഗ്രാഫി ടീമാണ്. മണ്ഡപമൊരുക്കാൻ വിസ്മയ ഇവന്റ് മാനേജ്‍മെന്റ് ടീമും ഹാപ്പി വെഡിങ്സ് മാനേജ്‍മെന്റ് ടീമും മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഉണ്ണിഗണപതി ട്രാവൽസ് ട്രാവൽ പാർട്ണറായി സംഭരംഭത്തിൽ പങ്കാളികളായി.

ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക സിനിമ രംഗത്തെ നിരവധി പ്രമുഖരുൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration