Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

മിഥുനത്തിൽ താലിക്കെട്ട് നാളെ

06 July 2019 07:07 PM

"മിഥുനത്തിൽ താലികെട്ട്"
നാളെയാണ് നാടിൻറെ പെങ്ങളുടെ കല്യാണ ഉത്സവം !!നാട്ടുകാർ ,92.7 BIG FM Malayalam ശ്രോതാക്കൾ സ്നേഹസഹായങ്ങൾ കൊണ്ട് മൂടുകയാണ് .
*ഓടിയും വീണും പിന്നേയും ഓടിയുമൊക്കെ പത്തുപവന്റെ ആഭരണങ്ങൾ സെറ്റ് ആക്കിയിട്ടുണ്ട് .
*ആരും മോശം പറയാത്ത വിവാഹവസ്ത്രങ്ങൾ ശരിയാക്കിയിട്ടുണ്ട് .
*വരുന്നവർക്കുള്ള ഭക്ഷണം തയാറാക്കിയിട്ടുണ്ട് .
*വിവാഹവേദി അലങ്കാരപ്പണികൾ തുടങ്ങിയിട്ടുണ്ട് .
*രണ്ടു ഗായകസംഘങ്ങളുടെ കലാപരിപാടികൾ സെറ്റ് ചെയ്തിട്ടുണ്ട് .
*മണ്ഡപത്തിനടുത്തായി ഒരു രക്തദാനക്യാമ്പ് ക്രമീകരിച്ചിട്ടുണ്ട് .
*പ്ലാസ്റ്റിക് രഹിത വിവാഹമാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട് .
*വിവാഹം കൂടാനെത്തുന്നവർക്ക് നൽകുവാൻ വൃക്ഷതൈകൾ ശരിയാക്കിയിട്ടുണ്ട് .
*ഓര്മയിൽസൂക്ഷിക്കാൻ പച്ചക്കറിവിത്തുകൾ നിങ്ങൾക്കായി നല്കാൻ തയാറാക്കിയിട്ടുണ്ട്
*രാഷ്ട്രീയ സാംസ്‌കാരിക സിനിമാ മേഖലയിലുള്ളവരെ ക്ഷണിച്ചിട്ടുണ്ട് .
*നാട്ടിലെ പത്തോളം അനാഥാലയങ്ങളിലെ അന്തേവാസികളെ വിശിഷ്ടാതിഥികളായി വാഹനം ക്രമീകരിച്ചു എത്തിക്കുന്നുണ്ട് .
*മറുവീടുൾപ്പെടെ ഒരുവിവാഹത്തിന്റേതായ മുഴുവൻ ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .

ഇതൊക്കെ ഞങ്ങൾക്ക് ഒരുക്കിത്തന്നത് ,പ്രിയപ്പെട്ടവരേ ,നിങ്ങളാണ് !!
ഒരു പാവം പെങ്ങൾക്ക് ഒരുനാടൊരുക്കിയ സ്വപ്നതുല്യമായ വിവാഹം !!പങ്കെടുക്കാൻ എല്ലാവരും ഉറപ്പായും എത്തണം .നാളെ രാവിലെ 10 മണിക്ക് കാര്യവട്ടം ട്രാവൻകൂർ കൺവെൻഷൻ സെന്റർ ഇൽ .

(വളരെകുറച്ചുപേർ ചില സ്നേഹപൂർവമുള്ള ചോദ്യങ്ങൾ ചോദിച്ചു .ചോദ്യവും ഞങ്ങളുടെ മറുപടിയും ചുവടെ ,
*ഇങ്ങനാണെങ്കിൽ നിങ്ങൾക്ക് മൂന്നോ നാലോ പെൺകുട്ടികളെ കെട്ടിച്ചുകൂടായിരുന്നോ എന്ന് .ഉത്തരം -ഒരാളുടേതിന് ഞങ്ങളോടിയ ഓട്ടം വിവരിക്കാനാകാത്തതാണ്‌ .അടുത്തപ്രാവശ്യം ശ്രമിക്കാം .
*ചെറിയ രീതിയിൽ നടത്തിയാൽ പോരേ ?ഉത്തരം -ഞങ്ങൾ ചെറിയതായി പ്ലാൻ ചെയ്തതാണ് .പക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ട തിരുവനന്തപുരം നിവാസികൾ എല്ലാമെല്ലാം സൗജന്യമായി തന്നു വമ്പൻ സംഭവമാക്കി .ഒരുപെൺകുട്ടീടെ കല്യാണമല്ലേ ,അവൾ സന്തോഷിച്ചോട്ടെ !
*സോഷ്യൽ മീഡിയയിൽ ഇതൊക്കെ പറയുന്നതെന്തിനാ ?നിങ്ങൾ അങ്ങുനടത്തിയാൽ പോരേ ?
-അതെന്ത് ചോദ്യമാണ് ഭായ് ,നല്ലതു നാടറിയാനല്ലേ സോഷ്യൽ മീഡിയ ?സെക്രട്ടേറിയറ്റ്‌ മാർച്ചും രാഷ്ട്രീയവിഴുപ്പലക്കലും കൊല്ലും കൊലയുമൊക്കെ ചർച്ചചെയ്യപ്പെടുന്നിടത്ത് ഞങ്ങൾ ചെയ്യുന്ന നന്മകൾ പോസ്റ്റുചെയ്‌യുന്നത് എത്രയോ ആശ്വാസകരമാണ് .കുറേയേറെപ്പേർക്കെങ്കിലും !!!
*ആഡംബരമല്ലേ ?ഇത്രക്കൊക്കെ വേണോ ??
-ആഡംബരമാണ് !!ഇഷ്ടംകൊണ്ടുള്ള ആഡംബരം !മിഥുനത്തിൽ താലികെട്ടെന്ന പരിപാടിയുടെ ആവശ്യത്തിനായി ഒരുമോട്ടുപിൻ മുതൽ കല്യാണവേദി വരെയുള്ള സകലതും ,സകലതും ഓരോരുത്തരുടെ ദാനമാണ് ! ഒരൊറ്റരൂപ ധൂർത്തില്ല .ഭക്ഷണം ഉൾപ്പെടെ ,വാഹനം ഉൾപ്പെടെ ,അലങ്കാരങ്ങൾ ഫോട്ടോ ,വീഡിയോ ഒക്കെയും ഓരോരുത്തരുടെ വകയായി ഞങ്ങൾക്ക് സമ്മാനിച്ചതാണ് !പെങ്ങളൂട്ടിയുടെ കല്യാണം ഗംഭീരമാക്കാൻ !!
*ഓരോ ജൂവല്ലേറിടേം വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയുമൊക്കെ പോസ്റ്റുകൾ ഇടുന്നതെന്തിനാ ?
-തന്നവരാണ് .തിരികെയൊന്നും പ്രതീക്ഷിക്കാതെ കൈ അയച്ചു സഹായിച്ചവർ .തിരികെ അവരെ നല്ലതുപറഞ്ഞില്ലെങ്കിലാണ് ഞങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് !
**വിമർശിക്കാൻ വളരെയെളുപ്പമാണ് !ഒരു വിവാഹം നടത്തിയെടുക്കൽ വിമര്ശിക്കുന്നതിന്റെ അത്ര എളുപ്പമല്ല !നാളെ പെങ്ങളുടെ വിവാഹംകഴിഞ്ഞു വരന്റെ വീട്ടിൽ നിലവിളക്കുമായി ചെന്നുകയറി അവളവിടെ അവരുടെ കുടുംബാംഗമാകും വരെ ഞങ്ങൾക്ക് ടെൻഷനാണ് .***)

അപ്പോപ്പിന്നെ എല്ലാരും എത്തണേ ...
ഒന്നുമില്ലയ്മയിൽനിന്നും എങ്ങിനെ ഒരു സ്വപ്നം പണിയാനാകും എന്നതിന് സാക്ഷിയാകാൻ !!!

 

അഞ്ചുപവനായിരുന്നു മനസ്സിൽ !
നിങ്ങളൊക്കെ ചേർന്ന് അത് എട്ടരപവനാക്കി !!
ഇന്നലെ Perepadans gold park Trivandrum,അത് 10 പവനാക്കി തികച്ചു !!!!
@perepadans gold park ലെ സഹോദരങ്ങൾ മിഥുനത്തിൽ താലികെട്ട് എന്ന ഞങ്ങൾ ഏറ്റെടുത്തുനടത്തുന്ന വിവാഹത്തിലേക്ക് ഒന്നരപവന്റെ നെക്ലേസ് സമ്മാനിച്ചു !!!
ശീതൾ എന്ന പെങ്ങളൂട്ടി ഒറ്റക്കല്ല !!ഒരുനാടുമുഴുവനുണ്ട് അവൾക്കൊപ്പം

 

 

15000 രൂപയുടെ വിവാഹ വസ്ത്രങ്ങൾ ആറ്റിങ്ങൽ സ്വയംവര സിൽക്‌സ് നൽകി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration