നാളെ മുതല്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ
നാളെ മുതല്‍ ക്ഷീരകർഷകരില്‍ നിന്നും മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയുടെ തീരുമാനം. മുഖ്യമന്ത്രി, ക്ഷീരവികസന മന്ത്രി എന്നിവരുമായി മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മലപ്പുറം ജില്ലയിലൊഴികെ പാല് വില്പനയില് പുരോഗതിയാണെന്ന് മില്‍മ മലബാര്‍ യൂണിയന് വിലയിരുത്തി. എറണാകുളം,തിരുവനന്തപുരം മേഖല യൂണിയനുകള്‍ കൂടുതല്‍ പാല് വാങ്ങും. പ്രതിദിനം രണ്ടു ലക്ഷം പാല് പാല്പൊടിയാക്കുമെന്നും മില്‍മ മലബാര്‍ യൂണിയന് പറഞ്ഞു.