മിൽമ കൂടുതൽ പാൽ സംഭരിക്കും; അധിക പാൽ അങ്കണവാടി കുട്ടികള്‍ക്ക്
തിരുവനന്തപുരം : നാളെ മുതൽ മിൽമ പ്രതിദിന പാൽ സംഭരണം വർധിപ്പിക്കും. പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല് ഈറോഡുള്ള പാല്‍പ്പൊടി ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷന് (ആവിന്) അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പാല് സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേരളം അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. മില്‍മയുടെ പാലും മറ്റ് ഉല്പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും. ബാക്കിവരുന്ന പാല് അതിഥി തൊഴിലാളികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.