Tuesday, May 24, 2022
 
 
⦿ വയോജനങ്ങൾക്ക് ഉല്ലസിക്കാൻ പുത്തൻചിറയിൽ പുത്തൻ പാർക്ക് ⦿ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചികിത്സാ സഹായമായി നൽകിയത് 1.26 കോടി ⦿ കാസർഗോഡ് – തിരുവനന്തപുരം ആറുവരിപ്പാത 2025നകം: മന്ത്രി ⦿ സംസ്ഥാന റവന്യൂ കായികോത്സവം: കാൽപ്പന്ത് കളിയിൽ ഇടുക്കി ⦿ വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഹൗസ്‌കീപ്പിംഗ് കോഴ്സില്‍ പരിശീലനം ⦿ സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണൻ ⦿ അധ്യാപക ഒഴിവ് ⦿ എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം -മന്ത്രി ⦿ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍ ⦿ ബി.ടെക് ഈവനിങ് കോഴ്‌സ് ⦿ ലേബർ കോടതി സിറ്റിങ് ⦿ ദന്തൽ കോളജ് ഓർത്തോഡോൺടിക്സ് ഡിപ്പാർട്ട്മെന്റ് ഗോൾഡൻ ജൂബിലി ⦿ ഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ⦿ മെഗാമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ ⦿ സേനകളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി ⦿ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് : സാമൂഹ്യനീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു ⦿ കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍ ⦿ വായ്പ /ധനസഹായം നല്‍കുന്നു ⦿ വിസ്മയ കേസ്; കിരൺ കുമാറിന് പത്ത് വർഷം തടവ് ⦿ സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ‘C SPACE’ മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും: മന്ത്രി ⦿ എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍ ⦿ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍ ⦿ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയിൽ ⦿ അപേക്ഷ ക്ഷണിച്ചു ⦿ തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി ⦿ പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ നടപടി ⦿ തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ മെയ് 24ന്‌ ⦿ ഗസ്റ്റ് അധ്യാപക അഭിമുഖം ⦿ തിരുവനന്തപുരം ദന്തൽ കോളജ് ഗോൾഡൻ ജൂബിലി ആഘോഷം 28ന് ⦿ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം ⦿ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി ⦿ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍
News Education

ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും; മുഖ്യമന്ത്രി

03 July 2021 09:55 PM

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല. ഈ നില മാറി കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് ശ്രമം. അപ്പോൾ സാധാരണ നിലക്ക് ക്ലാസിൽ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവും.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തി കാര്യങ്ങൾ ചെയ്തു വരികയാണ്. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും.

ഒരു സ്കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പൂർണ പിന്തുണ രക്ഷിതാക്കളും നൽകണം. രക്ഷാകർത്താക്കൾക്കും ഡിജിറ്റൽ ശാക്തീകരണം നടത്തും. അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി വ്യവസായികളും യോഗത്തിൽ സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ,

എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration