മില്‍മ പാലിൻറെ വിലകൂട്ടാന്‍ ശുപാര്‍ശ; സാധ്യത 5 രൂപ മുതൽ 7 രൂപ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടാന്‍ ശുപാര്‍ശ. ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന് സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ധന പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.
നിലവില്‍ മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും ഇതിന് സര്‍ക്കാരിന്റെ അനുമതി വേണം. വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മില്‍മ അധികൃതര്‍ ചര്‍ച്ചനടത്തും. ഇതിനുശേഷം എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന് തീരുമാനിക്കും. വര്‍ധന കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് മില്‍മ ബോര്‍ഡ് പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല് വില കൂടി. ഫാമുകളില്‍ നാലുരൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 46 രൂപയാണ് പുതിയ നിരക്ക്.