വിചാരണ തീയതി പുതുക്കി
ചൊറുക്കള- ബാവുപറമ്പ്- മയ്യില്‍- ചാലോട് എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ആറ്, എട്ട്, ഒന്‍പത്, പത്ത്, 11, 12 തീയതികളില്‍ നടത്താനിരുന്ന രേഖകളുടെ പരിശോധന യഥാക്രമം ജനുവരി മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. നോട്ടീസില്‍ പറയുന്ന സ്ഥലത്തുതന്നെ പരിശോധന നടത്തുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

