ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കണം: ആലപ്പുഴ ജില്ലാ കളക്ടർ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ബോർഡുകൾ, ബാനറുകൾ കൊടി തോരണങ്ങൾ എന്നിവ എടുത്തുമാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട സമിതി നിർദ്ദേശം നൽകി. ആൻറി ഡിഫൈസ്മെന്റ് പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിൽ ആറു താലൂക്കുകളിലും ആന്റി ഡിഫൈസ്മെന്റ് സ്ക്വാർഡുകൾ രൂപീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ അനധികൃതമായി സ്ഥാപിച്ച 217 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തിട്ടുണ്ട്.ആൻറി ഡിസൈൻ സ്ക്വാഡ് അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതോടൊപ്പം ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആൻറി ഡിഫൈസ്മെന്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. ബിജു,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിൻസ് സി തോമസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് എന്നിവർ പങ്കെടുത്തു.

