തേവർക്കാട്ടിൽ ജോയിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ടി.സിദ്ദിഖ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസനസമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷനായി. വികസനസമിതി അംഗങ്ങളായ ടി.ഡി ജോയ്, എ.കെ മുബഷിർ, സാഹിറ അഷ്റഫ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

