അഴീക്കോട് അരയാക്കണ്ടിപാറ-പുക്കുന്ന്-കണിശന്‍മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
അഴീക്കോട് അരയാക്കണ്ടിപാറ -പുക്കുന്ന്- കണിശന്‍മുക്ക് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കെ.വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു. റോഡിന്റെ നവീകരണവും വികസനവും പൂര്‍ത്തിയായാല്‍ ഗതാഗത സൗകര്യം മെച്ചപ്പെടുകയും നാട്ടുകാരുടെ ദൈനംദിന ജീവിതത്തിന് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് മീറ്റര്‍ വീതി കൂട്ടി കലുങ്കും ഡ്രയിനേജും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. 40 മില്ലി മീറ്റര്‍ എം എസ് എസ് ടാറിങ്ങാണ് ഉപയോഗിക്കുക.
പച്ചക്കുന്ന് -കണിശന്‍മുക്ക് റോഡ് പരിസരത്ത് നടന്ന പരിപാടിയില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.കെ മിനി, വാര്‍ഡ് അംഗങ്ങളായ ജസ്‌ന, സത്യശീലന്‍, മോഹിനി, പി അനീഷ് ബാബു, പി.കെ ജലജ എന്നിവര്‍ പങ്കെടുത്തു.

