Tuesday, November 11, 2025
 
 
⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി

കണ്ണൂർ ജില്ലയിലെ ആദ്യ എന്യുമറേഷൻ ഫോം പൂരിപ്പിച്ചു; പത്മനാഭൻ.ടി, എപിക് നമ്പർ 309

06 November 2025 12:30 PM

പേര് പത്മനാഭൻ.ടി, എപിക് നമ്പർ 309, പിതാവ് കൃഷ്ണൻ നായർ, മാതാവ് ദേവകി, ഭാര്യ ഭാർഗ്ഗവി.. പല കോളങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ട ശേഷം ജില്ലാ കളക്ടർ അരുൺ. കെ. വിജയന് കൈമാറി. അങ്ങനെ കണ്ണൂർ ജില്ലയിലെ ആദ്യ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകി കഥാകൃത്ത് ടി. പത്മനാഭൻ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്‌കരിക്കുന്ന സ്പെഷൽ ഇൻറൻസീവ് റിവിഷന്റെ ഭാഗമായി.


സംസ്ഥാനത്തൊട്ടാകെ നവംബർ നാലുമുതൽ ആരംഭിച്ച സ്‌പെഷ്യൽ ഇൻറൻസീവ് റിവിഷന്റെ ഭാഗമായാണ് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പള്ളിക്കുന്നിലെ വസതിയിൽ എത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന് എന്യുമറേഷൻ ഫോം നൽകിയത്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ സംബന്ധിച്ച് കലക്ടർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. ‘വോട്ടവകാശം ലഭിച്ചതുമുതൽ ഇന്നേവരെ ഒരു വോട്ടു പോലും പാഴാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ട്’-അദ്ദേഹം പറഞ്ഞു. നടപടികൾ പൂർത്തിയാക്കി എന്യൂമറേഷൻ ഫോമിന്റെ വ്യക്തിഗത കോപ്പി ടി. പത്മനാഭന് കൈമാറിയ ശേഷമാണ് കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങിയത്.


വീടു വീടാന്തരമുള്ള വിവര ശേഖരണത്തിന്റെ ഭാഗമായി ജില്ലയിൽ എന്യൂമെറേഷൻ ഫോം വിതരണവും ശേഖരണവും നവംബർ നാലു മുതൽ ഡിസംബർ നാലു വരെ നടക്കും. ബൂത്ത് ലെവൽ ഓഫീസർമാർ 2025 ഒക്ടോബർ 27ന് നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക പ്രകാരമുള്ള എല്ലാ വോട്ടർമാർക്കും എന്യൂമെറേഷൻ ഫോം നൽകി വിവരങ്ങൾ ശേഖരിക്കും. കരട് വോട്ടർപട്ടിക ഡിസംബർ ഒൻപതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബർ ഒൻപതു മുതൽ 2026 ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടർപ്പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അർഹരായ സമ്മതിദായകർ മാത്രം ഉൾപ്പെട്ട സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ യജ്ഞം-2025 നടത്തുന്നത്.


അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ.ബിനി, ഡെപ്യൂട്ടി കലക്ടർ കെ.എസ്. അനീഷ്, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് സുനിൽകുമാർ, ബൂത്ത് ലെവൽ ഓഫീസർ ശ്രീജിത, പുഴാതി വില്ലേജ് സ്‌പെഷ്യൽ വില്ലജ് ഓഫീസർ എൻ.കെ. സഹദേവൻ, ഫീൽഡ് അസിസ്റ്റന്റ് പി.പി.ഷാജു എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration