സംയോജിത മത്സ്യ വിഭവ പരിപാലനം പദ്ധതി: രണ്ട് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ കുപ്പം പുഴയിലെ കടവിൽ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഉൾനാടൻ ജല ആവാസ വ്യവസ്ഥയിൽ സംയോജിത മത്സ്യ വിഭവ പരിപാലനം പദ്ധതിയുടെ ഭാഗമായി ഉദയഗിരി പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ കുപ്പം പുഴയിലെ കാർത്തികപുരം കടവിലും ചപ്പാരപ്പടവ് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ ചപ്പാരപ്പടവ് കടവിലും നിക്ഷേപിച്ചു.
ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരൻ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മീൻ പിടിച്ച് ഉപജീവനം നയിക്കുന്നവരുടെ ഉന്നമനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് സംയോജിത മത്സ്യ വിഭവ പരിപാലനം പദ്ധതി.
ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ബിന്ദു ഷാജി, ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്‌മാൻ പെരുവണ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ എം മൈമുനത്ത്, വാർഡ് അംഗം ജനാർദ്ദനൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആർ.എസ് അഖിൽ, ഫിഷറീസ് ഓഫീസർ സി.വി ആശ, അക്വാകൾച്ചർ പ്രമോട്ടർ സി. ജിഷ, ഉദയഗിരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ റസൽ, മത്സ്യകർഷക റോസമ്മ, ജൂബി ജോസഫ്, ലൂക്കോസ് പരത്തനം, എന്നിവർ പങ്കെടുത്തു.

