മലയാള ഭാഷാ വാരാഘോഷം; ഉപന്യാസ മത്സരം സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നടക്കുന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ‘ഹൈസ്‌കൂള്‍ വരെ മലയാളം ബോധനഭാഷയാക്കുന്നതിന്റെ സാധ്യതകളും ന്യൂനതകളും’ എന്ന വിഷയത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ പത്ത് മത്സരാര്‍ഥികള്‍ പങ്കെടുത്തു.

