സ്കോളർഷിപ്പ് തുക അനുവദിച്ചു
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ 2024-25 അധ്യയന വർഷത്തിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പഠിച്ചിരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നൽകുന്ന സ്‌കോളർഷിപ്പ് തുകയായ നാൽപ്പത് ലക്ഷം രൂപ അനുവദിച്ചു. തെരെഞ്ഞെടുത്ത 100 വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസ് തുകയായ 40,000 രൂപ വീതം വിതരണം ചെയ്യുകയും ചെയ്തു. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863, 8281098864, 0471-2313065, 2311654.

