റിമൈൻഡർ നോട്ടീസ് അന്വേഷണം പൂർത്തിയാക്കാൻ: റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ്
കൊട്ടിയൂർ പന്നിയാംമലയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ രേഖകൾ ഹാജരാക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയത് നോട്ടീസ് ആരെയും പ്രതിചേർക്കാനോ പ്രകോപനം സൃഷ്ടിക്കാനോ വേണ്ടിയല്ലെന്ന് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
കടുവ കുടുങ്ങിയ സ്ഥലം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടൊപ്പം സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം പൂർത്തിയാക്കുന്നതിനാണ് റിമൈൻഡർ നോട്ടീസ് നൽകിയത്. കേസ് നിയമപരമായി അവസാനിപ്പിക്കാനുള്ള നടപടിക്രമമാണിത്. കടുവ കുടുങ്ങിയ സ്ഥലത്തിന്റെ സർവെ നമ്പറും സ്‌കെച്ചും കൈവശ സർട്ടിഫിക്കറ്റും കോടതിയിൽ സമർപ്പിക്കേണ്ടത് നിയമപരമായ നിബന്ധനയാണ്. ഫെബ്രുവരി മാസം നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിക്കാത്തതിനാലാണ് റിമൈൻഡർ നോട്ടീസ് നൽകിയതെന്നും അറിയിച്ചു.

