ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ സിറ്റിംഗ് നടത്തും. നവംബർ 10, 17, 24 തീയതികളിൽ കോട്ടയം മിനിസിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 5, 12, 19, 26 തീയതികളിൽ പുനലൂർ മിനിസിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 15, 22, 29 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 25-ാം തീയതി തൊടുപുഴ കോർട്ട് കോംപ്ലക്സിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

