മുളപ്ര പാലവും ക്ലബ് അമ്പലം റോഡും ഉദ്ഘാടനം ചെയ്തു
മുളപ്ര പാലത്തിന്റെ പ്രവൃത്തിയും മുളപ്ര ക്ലബ് അമ്പലം റോഡും ടി. ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 2023-24 ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് മുളപ്ര പാലത്തിന് അനുവദിച്ചത്.ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കിയ മുളപ്ര ക്ലബ് അമ്പലം റോഡിൻറെ ഉദ്ഘാടനം കൂടി അദ്ദേഹം നിർവഹിച്ചു.
മുളപ്ര പാലം പരിസരത്ത് നടന്ന പരിപാടിയിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി നസീറ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ റോയ്, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് ഇളയിടത്ത്, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗം മിനി മാത്യു, ആർ കെ പത്മനാഭൻ, ആലയിൽ ബാലകൃഷ്ണൻ, കെ എസ് അനിൽകുമാർ, ബിജു തോമസ്, എം വി ഭാസ്കരൻ, കുര്യക്കോസ് അറയ്ക്കൽ, നൂറുൽ മുഹമ്മദ് മിസ്ബാഹി, സി കെ സന്തോഷ് എന്നിവർ സംസാരിച്ചു.

