വിഷൻ 2031: തുറമുഖ വകുപ്പ് സെമിനാർ 30ന് അഴീക്കൽ തുറമുഖത്ത്
സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ 2031’ന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30ന് രാവിലെ 10 ന് അഴീക്കൽ തുറമുഖപരിസരത്ത് നടക്കും. തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ 10 വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി ബി .അബ്ദുൽ നാസർ അവതരിപ്പിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാധ്യതകളുടെ പുതുലോകം, മറ്റ് നോൺ മേജർ തുറമുഖ വികസനവും മാരിടൈം ടൂറിസവും മാരിടൈം വിദ്യാഭ്യാസവും ഉൾനാടൻ യന്ത്രവത്കൃത യാനങ്ങളും, മലബാർ ഇന്റർനാഷണൽ പോർട്ട് വികസനകുതിപ്പിന്റെ പുതുഅധ്യായം, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള സമുദ്രാധിഷ്ഠിത വികസനവും ചരക്ക് ഗതാഗതവും, സമുദ്ര -ഉൾനാടൻ ജലഗതാഗതം ബന്ധിപ്പിച്ച് കൊണ്ടുള്ള ചരക്ക് നീക്കം, തുറമുഖാധിഷ്ഠിത വ്യവസായവും ലോജിസ്റ്റിക്‌സും, തുറമുഖ വികസനം- വ്യവസായ വാണിജ്യമേഖലയുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും എന്നിങ്ങനെ ഏഴു സെഷനുകളിലായി സെമിനാറുകൾ നടക്കും.
എം.പിമാരായ ഡോ. വി. ശിവദാസൻ, പി.സന്തോഷ്‌കുമാർ എം.എൽ.എ മാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, കെ.വി.സുമേഷ്, ടി.ഐ. മധുസൂദനൻ, കെ.പി.മോഹനൻ, സജീവ് ജോസഫ്, കെ.കെ.ശൈലജ ടീച്ചർ, സണ്ണി ജോസഫ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, കേരള മാരിടൈം ബോർഡ് അംഗം പ്രകാശൻ മാസ്റ്റർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ എന്നിവർ സംസാരിക്കും.

