Thursday, October 30, 2025
 
 
⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ്

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം

29 October 2025 10:45 PM

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ  മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.


നേരത്തേ രണ്ട് അവലോകന യോഗങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയിൽ വേണം ക്രമീകരണങ്ങൾ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.


വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ  എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ  കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകുക.


ശബരിമല തീർത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടകർക്കായി മൊബൈൽ ആപ്ലിക്കേഷൻ  ദേവസ്വം ബോർഡ് സജ്ജമാക്കും. കഴിഞ്ഞ വർഷം ആരംഭിച്ച തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇത്തവണ കേരളം മുഴുവൻ ലഭ്യമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.


\"\"


തീർഥാടന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും. പമ്പയിലും, സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റി ശുദ്ധജല ലഭ്യതയ്ക്ക് പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്നാനഘട്ടങ്ങളിലും കുളിക്കടവുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.


അനധികൃത കച്ചടവം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയിലെറ്റുകളും, വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.


തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. നിലയ്ക്കൽ, സന്നിധാനം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സാസൗകര്യങ്ങളൊരുക്കും.


പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കാർഡിയോളജി ചികിത്സാസൗകര്യം ഏർപ്പെടുത്തും.


പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. അഗ്‌നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും, മറ്റിടങ്ങളിലും എക്സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.


ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെ.എസ്ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ നടത്തും.


പത്തനംതിട്ടയിലും, സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും, തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും, ശബരിമലയിലും ഓരോ മണിക്കുറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും.


ഇൻഫർമേഷൻ – പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കുകാലത്ത് സന്നിധാനത്തു പ്രവർത്തിക്കും. തീർഥാടകർക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിപ്പുകളും, ബോധവത്കരണവും, ലഘു വിഡിയോകളും തയ്യാറാക്കും.


തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് ഏകോപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.


ദർബാർഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ മാരായ    പ്രമോദ് നാരായണൻ, കെ.യു ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് മെംമ്പർ പി.ഡി സന്തോഷ്,  ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ.ഡി.ജി.പി എസ്. ശ്രീജിത്ത്,   തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, ദക്ഷിണ മേഖല ഐ.ജി ശ്യംസുന്ദർ, ശബരിമല എ.ഡി.എം അരുൺ എസ് നായർ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാർ,  കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, വനം, ട്രാൻസ്‌പോർട്ട്, വാട്ടർഅതോറിറ്റി, ഫയർ & റസ്‌ക്യൂ, തുടങ്ങി വിവിധ വകുപ്പുമേധാവികളും യോഗത്തിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration