കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും ഹൈക്കോടതി തടഞ്ഞു. കിഫ്ബി സിഇഒ കെഎം അബ്രഹാമിന് നല്‍കിയ നോട്ടീസിനും സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേയുണ്ട്. ഇഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മൂന്ന് മാസത്തേക്ക് തുടര്‍ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇഡിക്ക് നോട്ടീസയച്ചു. ഹര്‍ജികളില്‍ ഇഡി മൂന്ന് മാസത്തിനകം മറുപടി നല്‍കണം. നോട്ടീസയച്ച ഇഡി നടപടി നിയമവിരുദ്ധവും വസ്തുതാ വിരുദ്ധവുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വാദം. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമല്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇഡി നോട്ടീസെന്നും ആണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വാദം. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

