രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി
ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞു കൊണ്ടായിരുന്നു രണ്ട് വട്ടവും ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനാണ് ആദ്യം മാറ്റിയത്. ഡിസംബർ 15നായിരുന്നു കേസ് ഡിസംബർ 18ലേയ്ക്ക് പരിഗണിക്കുന്നതിനായി മാറ്റിയത്.

