കാത്തിരിപ്പിനൊടുവിൽ അഭിമാനത്തോടെ സ്വന്തം മണ്ണിൽ
* 41 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു
ചൊക്ലി ഗ്രാമപഞ്ചായത്തിലെ മേക്കുന്നിലും ആണ്ടിപീടികയിലുമുള്ള 41 കുടുംബങ്ങൾക്ക് ഇത് സ്വപ്ന സാക്ഷാത്ക്കാരം.
അമ്പതോളം വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിടപ്പാടങ്ങളുടെ കൈവശ രേഖകൾ ഇവർക്ക് ലഭിക്കുന്നത്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ. കെ. നായനാർ കോൺഫ്രൻസ് ഹാളിൽ നിയമസഭ സ്പീക്കർ അഡ്വ എ.എൻ ഷംസീർ പട്ടയ വിതരണോദ്ഘാടനം നിർവഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ അധ്യക്ഷയായി.
മേക്കുന്ന് എട്ടാം വാർഡിൽ നാല് ഇരട്ട വീടുകൾ ഉൾപ്പെടുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പട്ടയം ലഭിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് ലൈഫ് ഹൗസിംഗ് പ പദ്ധതിയുടെ പരിധിയിൽ പുതിയ വീടുകളും ലഭിക്കും.
പഞ്ചായത്തിൽ നടപ്പിലാക്കിയ സാറ്റലൈറ്റ് സർവേയും അതിരുകൾ നിശ്ചയിക്കുന്ന പ്രവർത്തനങ്ങളുമാണ് പട്ടയവിതരണം സാധ്യമാക്കിയത്.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം റീത്ത, പഞ്ചായത്ത് അംഗങ്ങളായ കെ പ്രദീപ്, നവാസ്, പഞ്ചായത്ത് സെക്രട്ടറി വി അനിഷ, ചൊക്ലി വില്ലേജ് ഓഫീസർ പി ശ്രീജ, വില്ലേജ് ഉദ്യോഗസ്ഥൻമാരായ ഇ.കെ ബിജു, പി പ്രശാന്ത്, വി രാജേഷ്, കെ.ഇ കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു.

