
പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ, പനംകൊളുമ്പ് റോഡുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചാണ് റോഡുകളുടെ നിർമാണം പൂർത്തിയായത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷ്ണൻ അധ്യക്ഷയായി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി പ്രിയ, കെഎസ്ഇബി സ്വതന്ത്ര്യ ഡയറക്ടർ അഡ്വ. വി. മുരുകദാസ്, രാഷ്ടിയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.