
ആയുർവേദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പത്താം ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പ്, ഭാരതീയചികിത്സാ വകുപ്പ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എഴുപുന്ന ശ്രീനാരായണപുരം ഗവ. ആയുർവേദ സബ് സെന്ററിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, ശരീര ഭാരസൂചിക എന്നീ പരിശോധനകൾ ക്യാമ്പിൻ്റെ ഭാഗമായി നടത്തി. 80 പേർ പങ്കെടുത്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി കെ മധുക്കുട്ടൻ അധ്യക്ഷനായി. ‘ആയുർവേദം മാനവരാശിക്കും ഭൂമിക്കും’ എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ചേർത്തല ഏരിയ പ്രസിഡന്റ് ഡോ. മനു വെങ്കിടേഷ് ക്ലാസ്സ് നയിച്ചു. പഞ്ചായത്തംഗങ്ങളായ തങ്കമണി സോമൻ, ബിന്ദു വിജയൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ യേശുദാസ്, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.