
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ-2024 ന്റെ ഫലം www.dei.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ എഞ്ചിനീയറിംഗ് ഓഫീസുകളിലും ഫലം ലഭ്യമാണ്. പരീക്ഷ വിജയിച്ച പരീക്ഷാർത്ഥികൾ അതത് ജില്ലകളിൽ നടത്തുന്ന ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുക്കണം. അതിനുശേഷം സർട്ടിഫിക്കറ്റ് ഫീസ് അടച്ച് പെർമിറ്റ് നേടാം. ട്രെയിനിങ് ക്ലാസ്സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.