Tuesday, July 01, 2025
 
 
⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട് ⦿ കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍ ⦿ ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു ⦿ ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും ⦿ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല ⦿ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി ⦿ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ ⦿ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ⦿ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ ⦿ ‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ ⦿ ട്രെയിൻ യാത്രനിരക്ക് വർധിപ്പിക്കുന്നു; പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ ⦿ കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ ⦿ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ⦿ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം ⦿ പരസ്യവിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ SDPI പ്രവർത്തകർ രാജ്യംവിട്ടു ⦿ ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ ⦿ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം ⦿ പെരുമ്പാവൂരില്‍ ആശുപത്രിയില്‍ യുവാവിന്റെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍ ⦿ അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു ⦿ നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടൻ‌ ഷൗക്കത്തിന്റെ വിജയം 11,000 ത്തിൽപ്പരം വോട്ടിന് ⦿ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി ⦿ പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ ⦿ രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ

റേഷൻ മണ്ണെണ്ണ വിതരണം ജൂൺ 21 മുതൽ ആരംഭിക്കും

20 June 2025 08:45 PM

സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.


ജൂൺ 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി.


2023-24 ൽ ഒരു പാദത്തിലേയ്ക്ക് (3 മാസം) 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്. 2024-25 ൽ 780 കിലോ ലിറ്റർ ആയി ചുരുക്കി. കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ 5,676 കിലോ ലിറ്റർ അനുവദിച്ചിട്ടുള്ളത്.


പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശുപാർശ പ്രകാരം സംസ്ഥാനത്തെ പി.ഡി.എസ്. സബ്ലിഡി, നോൺ-സസ്സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായിരുന്നു. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇത് നിലവിൽ 238 രൂപയും 3.75 രൂപയുമായിരുന്നു. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ ലിറ്ററിന് 3.70 രൂപയിൽ നിന്നും 6 രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് വർദ്ധനവുകൾക്കും 2025 ജൂൺ 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration