സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 568 -ാ മത് സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഒക്ടോബർ 16ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ ഹാളിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ പി.എസ്.സി നിയമനങ്ങളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക, ക്രീമിലെയർ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള വിൽകുറുപ്പ് മഹാസഭ സമർപ്പിച്ച നിവേദനം, കോട്ടയാർ വിഭാഗത്തെ എസ്.ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അൻവിത കെ.ആർ. സമർപ്പിച്ച ഹർജി, എസ്.ഐ.യു.സി ചക്രവർ വിഭാഗത്തിനെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രസ്തുത സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി. ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.