'മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ'; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുന്തത്തെ നിസ്സാരവത്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മൂന്ന് വാർഡുകൾ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരൻ നിസ്സാരവത്കരിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ല എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.