Saturday, December 21, 2024
 
 
⦿ ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു ⦿ ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു ⦿ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ; പരാതി അറിയിക്കാൻ അവസരം ⦿ IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക് ⦿ ഷഫീഖ് വധശ്രമക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍ ⦿ ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS ⦿ കോതമംഗലത്ത് ആറ് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ ⦿ പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; നടപടി ബിജെപി എംപിയുടെ പരാതിയില്‍ ⦿ സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു ⦿ വീണ്ടും കാട്ടാന ആക്രമണം; കുട്ടമ്പുഴയിൽ ഒരാൾക്ക് ദാരുണാന്ത്യം ⦿ ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും ⦿ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ⦿ അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജി; ആര്‍ ശ്രീലേഖക്ക് നോട്ടീസ് ⦿ വൈക്കം സത്യഗ്രഹം രാജ്യത്തെ പല സാമൂഹിക പോരാട്ടങ്ങൾക്കും പ്രചോദനമേകി: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ⦿ പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ ⦿ ചരിത്ര നിമിഷം; ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ⦿ വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും നാടിനു സമർപ്പിച്ചു ⦿ അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം: മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു ⦿ മലപ്പുറത്ത് അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ ⦿ മോദി ഗവൺമെൻ്റ് കേരളത്തോട് പകപോക്കലിന് ശ്രമിക്കുന്നു; പിണറായി വിജയൻ ⦿ ഉത്തര്‍പ്രദേശില്‍ 180 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കി ⦿ പോത്തൻകോട് കൊലപാതകം; സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ⦿ കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു ⦿ റൊമാന്റിക് ഹീറോയായി ഷെയ്‌ൻ നിഗം; ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് ⦿ മുനമ്പം സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; മുഖ്യമന്ത്രി പങ്കെടുക്കും ⦿ മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ ⦿ 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി, രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത ⦿ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ് ⦿ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം ⦿ കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു ⦿ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ, സാദിഖലി തങ്ങളെ പറയരുതെന്ന് പറഞ്ഞാൽ നാട് അംഗീകരിക്കുമോ; മുഖ്യമന്ത്രി ⦿ 'മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ'; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ ⦿ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ ⦿ ദൃശ്യം പിൻവലിക്കാൻ 24 മണിക്കൂർ; ധിക്കരിച്ചാൽ പ്രത്യാഘാതം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും നോട്ടീസ് ⦿ മണിപ്പൂരില്‍ ബിജെപിയില്‍ കൂട്ടരാജി

ചോക്രമുടി ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതായി: റവന്യൂ  മന്ത്രി

12 October 2024 01:25 AM

ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പല അടിസ്ഥാനരഹിതമായ വാർത്തകളും ഇത് സംബന്ധിച്ച് പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും കൈയ്യേറ്റം പുറത്തുകൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ സ്തുത്യർഹമായ പങ്കുവഹിച്ചതായി മന്ത്രി വ്യക്തമാക്കി.


          കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2024 ആഗസ്റ്റ് 23-ന് ദേവിക്കുളം തഹസിൽദാറുടെ  നിർദ്ദേശപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചുവെന്നും അതിനുപിന്നാലെ അടിയന്തരമായി അന്വേഷണം നടത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. 2024 സെപ്റ്റംബർ 13-ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ സ്ഥലത്ത് എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി.


          ദേവിക്കുളം സബ് കളക്ടറുടെ നേതൃത്വത്തിൽ 5 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥലത്തിന്റെ ഡീമാർക്കേഷൻ നടത്തി. ഇതിനെ തുടർന്ന്  876 ഏക്കർ വരുന്ന പാറ പുറമ്പോക്ക് ഭൂമിയിലാണ് കയ്യേറ്റം നടന്നതെന്നു കണ്ടെത്തിയതായും മന്ത്രി കെ. രാജൻ പറഞ്ഞു.


          കയ്യേറ്റം തടയാൻ റവന്യൂ ആക്ടുകൾ പ്രകാരം നടപടികൾ സ്വീകരിക്കും. പതിച്ചു നൽകാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണിൽ ഉൾപ്പെടുന്നതുമായ പ്രദേശത്തുളള അനധികൃത കയ്യേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് NOC അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ലാൻറ്റ്  കൺസർവൻസി ആക്ട് പ്രകാരമുളള നടപടി സ്വീകരിക്കുന്നതിനും അതോടൊപ്പം മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജെന്റ് ആക്ട് പ്രകാരമുളള അടിയന്തര നടപടി സ്വീകരിക്കുന്നതിനും  നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.


          വ്യവസ്ഥകൾ ലംഘിച്ചിട്ടുളള പട്ടയങ്ങൾ ഉണ്ടെങ്കിൽ അവ റദ്ദ് ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കും. വ്യാജ പട്ടയങ്ങൾ കണ്ടെത്തുന്ന പക്ഷം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച NOC കൾ പരിശോധിച്ച് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും.


          റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ കയ്യേറ്റത്തിന് കൂട്ടു നിന്നു എന്ന മാധ്യമങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണ്.     കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ട് നടപടി സ്വീകരിക്കുന്ന സർക്കാരാണിത്. കുടിയേറ്റക്കാർക്ക് പട്ടയം നൽകുന്നതിന് നിയമഭേദഗതിയുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമ്പോഴും കൈയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെയുളള നടപടി സ്വീകരിക്കുന്നതിനുമുളള ഇച്ഛാശക്തി ഈ സർക്കാരിനുണ്ടെന്നും  സംസ്ഥാനത്ത് പുരോഗമിച്ച് വരുന്ന ഡിജിറ്റൽ സർവ്വേയിലൂടെ സർക്കാർ ഭൂമിയിലുള്ള മുഴുവൻ കൈയ്യേറ്റവും കണ്ടെത്താൻ കഴിയുമെന്നും അത്തരത്തിൽ കണ്ടെത്തുന്ന മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration